SignIn
Kerala Kaumudi Online
Wednesday, 01 May 2024 1.21 AM IST

ആശയ്ക്കും സജനയ്ക്കും മുഖ്യമന്ത്രിയുടെ അഭിനന്ദനം

asha-

തിരുവനന്തപുരം: ബംഗ്ലാദേശിനെതിരായ ട്വന്റി - 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ച മലയാളി താരങ്ങളായ ആശ ശോഭനയെയും സജന സജീവനെയും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ഇരുവരും ഇന്ത്യൻ വനിതാ ട്വന്റി-20 ടീമിൽ ഇടം പിടിച്ചത് ഏറെ അഭിമാനകരമാണ്. കൂടുതൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇരുവർക്കും കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
അടുത്തിടെ നടന്ന വനിതാ പ്രീമിയർ ലീഗിൽ ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. തിരുവനന്തപുരം പേരൂർക്കട സ്വദേശിനിയായ ലെഗ് സ്പിന്നർ ആശ ശോഭന ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെ ഡബ്ല്യു.പി.എൽ ചാമ്പ്യൻമാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ്.
വയനാട് മാനന്തവാടി സ്വദേശിയും ഗോത്രവർഗ്ഗ വിഭാഗക്കാരിയുമായ ഓൾറൗണ്ട‌ർ സജന സജീവൻ മുംബയ് ഇന്ത്യൻസിനായും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

സജന നിലവിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ കളിക്കാരിയാണ്. ആശയും നേരത്തെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ASHA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.