ലക്നൗ: ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് അയോദ്ധ്യയിലെ രാം മന്ദിറിൽ 'സൂര്യാഭിഷേകം' അഥവാ 'സൂര്യ തിലകം' എന്നറിയപ്പെടുന്ന ആ അത്ഭുത പ്രതിഭാസം സംഭവിച്ചത്. സൂര്യതിലകം അണിഞ്ഞ രാമവിഗ്രഹത്തിന്റെ വീഡിയോ ടാബിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടത്. കോടിക്കണക്കിന് ഇന്ത്യക്കാരെപ്പോലെ തനിക്കും ഇത് വളരെ വികാരനിർഭരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. വിമാനത്തിനുള്ളിൽ ചെരുപ്പുകൾ അഴിച്ച് നെഞ്ചിൽ കെെവച്ച് പ്രാർത്ഥിക്കുന്നു മോദിയുടെ ചിത്രവും ഇതിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്.
'നൽബരി റാലിക്ക് ശേഷം ഞാൻ സൂര്യതിലകം കണ്ടു. കോടിക്കണക്കിന് ഇന്ത്യക്കാരെ പോലെ എനിക്കും ഇത് വികാരനിർഭരമായ നിമിഷമാണ്. സൂര്യതിലകം നമ്മുടെ ജീവിതത്തിൽ കരുത്ത് കൊണ്ടുവരട്ടേ, അത് നമ്മുടെ രാജ്യത്തെ കീർത്തിയുടെ ഉയരങ്ങളിലെത്തിക്കട്ടേ', മോദി എക്സിൽ കുറിച്ചു.
After my Nalbari rally, I watched the Surya Tilak on Ram Lalla. Like crores of Indians, this is a very emotional moment for me. The grand Ram Navami in Ayodhya is historic. May this Surya Tilak bring energy to our lives and may it inspire our nation to scale new heights of glory. pic.twitter.com/QqDpwOzsTP
— Narendra Modi (@narendramodi) April 17, 2024
സൂര്യ രശ്മികൾ കൃത്യമായി രാം ലല്ലയുടെ നെറ്റിയിൽ പതിക്കുന്ന പ്രതിഭാസമാണ് സൂര്യ തിലകം. ബഹുമാനത്തെയാണ് ഇത് അർത്ഥമാക്കുന്നത്. സൂര്യൻ, അഭിഷേകം എന്നീ രണ്ട് പദങ്ങളിൽ നിന്നാണ് സൂര്യാഭിഷേകം എന്ന വാക്ക് ഉരുത്തിരിഞ്ഞത്. സൂര്യന്റെ പിൻഗാമികൾ എന്നറിയപ്പെടുന്ന സൂര്യവംശികളുടെ 'ഇഷ്വാകു' വംശത്തിൽ നിന്നുള്ളയാളാണ് ശ്രീരാമൻ എന്നാണ് വിശ്വാസം. അതിനാൽ തന്നെ രാമനവമി ദിനത്തിൽ സൂര്യാഭിഷേകത്തിന് വളരെയധികം പ്രാധാന്യവുമുണ്ട്.
#WATCH | ‘Surya Tilak’ illuminates Ram Lalla’s forehead at the Ram Janmabhoomi Temple in Ayodhya, on the occasion of Ram Navami.
— ANI (@ANI) April 17, 2024
(Source: DD) pic.twitter.com/rg8b9bpiqh
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |