ബാഴ്സലോണ : പരിക്കിന്റെ ഇടവേള കഴിഞ്ഞുള്ള തിരിച്ചുവരവ് മികച്ച വിജയത്തോടെ ആഘോഷിച്ച് മുൻ ലോക ഒന്നാം നമ്പർ ടെന്നിസ് താരം റാഫേൽ നദാൽ. ബാഴ്സലോണ ഓപ്പണിന്റെ ആദ്യ റൗണ്ടിൽ ഇറ്റാലിയൻ താരം ഫാബിയോ കോബോളിയെ 6-3,6-2നാണ് നദാൽ തോൽപ്പിച്ചത്. 2022 ഫ്രഞ്ച് ഓപ്പണിന് ശേഷം പരിക്കിന്റെ പിടിയിലായിരുന്ന നദാൽ ഈ വർഷമാദ്യം ഓസ്ട്രേലിയൻ ഓപ്പണിലൂടെ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും വീണ്ടും പരിക്കേറ്റത് തിരിച്ചടിയായിരുന്നു. 14 തവണ ജേതാവായിട്ടുള്ള ഫ്രഞ്ച് ഓപ്പണിലൂടെ ഗ്രാൻസ്ളാം ടൂർണമെന്റുകളിലേക്ക് തിരിച്ചുവരാനാണ് 37കാരനായ നദാൽ ശ്രമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |