തിരുവനന്തപുരം ജില്ലയിലെ വെള്ളാറിന് സമീപത്തുള്ള വീട്ടിലാണ് പുതിയ അതിഥിയെ പിടികൂടാൻ വാവ സുരേഷും സംഘവും എത്തിയത്. ആറ് മാസങ്ങൾക്ക് മുൻപ് ഇതേവീട്ടിൽ കണ്ട മൂർഖൻ പാമ്പ് വാവയ്ക്ക് പിടികൊടുക്കാതെ മുങ്ങിയിരുന്നു. ഇന്ന് വീണ്ടും വീടിന് മുന്നിൽ അതേ മൂർഖൻ പാമ്പിനെതന്നെ വീട്ടുകാർ കണ്ടു. ഉടൻതന്നെ വാവ സുരേഷിനെ വിളിക്കുകയായിരുന്നു.
വാവ സ്ഥലത്ത് എത്തുന്നതിനിടെ മൂർഖൻ മാളത്തിൽ കയറി. സ്ഥലത്തെത്തിയ വാവ വീട്ടുകാർ കാട്ടികൊടുത്ത മാളം പൊളിച്ച് നോക്കിയിട്ടും പാമ്പിനെ കിട്ടിയില്ല. സംശയം തോന്നിയ വാവ മറ്റൊരു മാളം പൊളിക്കാൻ തുടങ്ങി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് അതിഥിയെ കിട്ടിയത്. ഹോസ് ഉപയോഗിച്ച് ഏറെ നേരം വെള്ളം തളിച്ചും ഏറെ നേരം മാളം പൊളിച്ചുമാണ് കൂറ്റൻ മൂർഖനെ വാവ കണ്ടുപിടിച്ചത്. കൊത്താനടുത്ത പാമ്പിനെ അതിവിദഗ്ദ്ധമായി തന്നെ വാവ പിടികൂടി. കണ്ണിന് ചുറ്റും മണ്ണ് പറ്റിയതിനാൽ പാമ്പിന് തന്നെ കൃത്യമായി കാണാനാകുന്നില്ലെന്നും വാവ വെളിപ്പെടുത്തി. കാണുക ആറ് മാസം മുൻപ് മുങ്ങിയ മൂർഖൻ പാമ്പിനെ വീടിന്റെ മാളത്തിൽ നിന്നും പിടികൂടുന്ന സ്നേക്ക് മാസ്റ്ററിന്റെ 970ാം എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |