കൊച്ചി: സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്മെന്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കുട്ടികൾക്കായി ഉണർവ് 2024 വേനലവധിക്കാല ക്യാമ്പ് ആരംഭിച്ചു. 22 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളിൽ നിന്നായി അഞ്ചര വയസ് മുതലുള്ള 67 ഭിന്നശേഷിക്കുട്ടികളും അവരുടെ അമ്മമാരുമാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. വിർച്വൽ റിയാലിറ്റി, സെൻസറി ഇന്റഗ്രേഷൻ, മെഡിക്കൽ ചെക്കപ്പ്, സാമൂഹികവത്കരണം എന്നിവയും ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോ. അരുൺ ഉമ്മൻ, ഡോ. പി.എ. മേരി അനിത, ഡോ. കെ.എ. അനസ്, ഡോ. നിമ്മി ജോസഫ്, ഡോ. സിജു എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |