വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ഗൈനക്കോളജി സർജറി ക്യാമ്പ് 22
മുതൽ 26വരെ നടക്കും.ഡോ.മീനാകുമാരി,ഡോ.ജെസ്ന ഹാഷിം,ഡോ.രോഹിണി.എൽ എന്നിവരടങ്ങുന്ന മികച്ച മെഡിക്കൽ ടീം ക്യാമ്പിന് നേതൃത്വം നൽകും.യൂട്രസ് നീക്കംചെയ്യൽ,പ്രസവം നിറുത്തൽ,ഗർഭാശയ അണ്ഡാശയ മുഴകൾ നീക്കംചെയ്യൽ കൂടാതെ മാസമുറവൈകല്യങ്ങൾ,എൻഡോമെട്രയോസിസ്,അമിത രക്തസ്രാവം,അമിത വേദനയുള്ള ആർത്തവം,വന്ധ്യത, ഗർഭാശയം പുറത്തേക്ക് തള്ളി വരിക,വെള്ളപോക്ക് തുടങ്ങിയ സ്ത്രീരോഗങ്ങൾക്കുള്ള പരിശോധനകൾ സൗജന്യമായി ക്യാമ്പിൽ നടത്തും.ഗർഭാശയത്തെ ബാധിക്കുന്ന രോഗങ്ങൾ നേരത്തെ കണ്ടെത്തി ആരോഗ്യം വീണ്ടെടുക്കാൻ ക്യാമ്പ് സഹായിക്കും. പങ്കെടുക്കുന്നവർക്ക് ലാബ് ടെസ്റ്റ്,സ്കാനിംഗ് തുടങ്ങിയവ ഡിസ്കൗണ്ട് നിരക്കിലും സർജറികൾക്ക് പ്രത്യേക സർജറി പാക്കേജും ഉണ്ടായിരിക്കും. സൗജന്യ രജിസ്ട്രേഷനും, കൺസൾട്ടേഷനുമായി ഫോൺ: 9400050200 ,04702601228,2602249
E-MAIL : ssnmmhospital@gmail.com.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |