SignIn
Kerala Kaumudi Online
Thursday, 18 July 2024 10.40 AM IST

നിവിനും നയൻതാരയും വീണ്ടും

ഡിയർ സ്റ്റുഡൻസ് ഉടൻ ആരംഭിക്കും

ss

ലവ് ആക്ഷൻ ഡ്രാമക്കുശേഷം നിവിൻ പോളിയും നയൻതാരയും വീണ്ടും ഒരുമിക്കുന്നു. നവാഗതരായ ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഡിയർ സ്റ്റുഡൻസ് എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. ചിത്രീകരണം ഉടൻ ആരംഭിക്കും. കർമ്മ മീ‌ഡിയ നെറ്റ് വർക്ക് എൽ.എൽ. പി , അൾട്രാ എന്നിവയുമായി സഹകരിച്ച് പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി ആണ് നി‌ർമ്മാണം. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.സംഗീതം മുജീബ് മജീദ്,

സൗണ്ട് ഡിസൈൻ : നിക്സൺ ജോർജ്, മ്യൂസിക് ഫൈനൽ മിക്സ്: എബിൻ പോൾ. പി.ആർ.ഒ. ശബരി.2019 സെപ്തംബർ 5 നാണ് ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ തീയേറ്ററിൽ എത്തുന്നത്. നിവിൻ പോളി നയൻതാര കോമ്പോ ആയിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. വലിയ സ്വീകാര്യതയാണ് അവരുടെ കോമ്പോയ്ക്ക് ലഭിച്ചത്. ധ്യാൻ ശ്രീനിവാസൻ സംവിധാന അരങ്ങേറ്റം നടത്തിയചിത്രം കൂടിയായിരുന്നു ലവ് ആക്ഷൻ ഡ്രാമ.അതേസമയം മലയാളി ഫ്രം ഇന്ത്യയാണ് നിവിൻ പോളി നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രം.മേയ് 1 ന് റിലീസ് ചെയ്യുന്ന ചിത്രം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്നു. അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൽ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിന് ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്നു. ഛായാഗ്രഹണം സുദീപ് ഇളമൺ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.