SignIn
Kerala Kaumudi Online
Thursday, 18 July 2024 9.49 AM IST

അവസാന ലാപ്പിൽ പൊതു പര്യടനം

hybi

കൊച്ചി: എറണാകുളം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലേക്ക് പൊതു പര്യടനം കടക്കവേ അതിവേഗം മുഴുവൻ സ്ഥലങ്ങളിലും ഓടിയെത്താനുള്ള തത്രപ്പാടിലാണ് മുന്നണികൾ. രാവിലെ സ്വകാര്യ സന്ദർശനങ്ങളും മതപുരോഹിതരെ സന്ദർശിക്കലും വിവാഹ- മരണ വീടുകളിലെ സന്ദർശനങ്ങളുമെല്ലാം പുരോഗമിക്കുന്നു.

പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് പിറന്നാളാഘോഷിച്ചായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. കളമശേരി മണ്ഡലത്തിലായിരുന്നു ഹൈബിയുടെ ഇന്നലത്തെ പര്യടനം.

ഹൈബിയുടെ ജന്മദിനമാണെന്ന വിവരം അറിഞ്ഞതോടെ പിന്നീടുള്ള എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും ആശംസകളറിയിക്കാനുള്ള തിരക്കായിരുന്നു.

ഇന്നലെയും നിരവധി വാഹനങ്ങളുടെയും നിരവധി പ്രവർത്തകരുടെയും അകമ്പടിയോടെയായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. തൃപ്പൂണിത്തുറ മണ്ഡലം പൊതുപര്യടനം പനങ്ങാട് ചേപ്പനം സൗത്ത് കോളനിയിൽ സി.എം. ദിനേശ് മണി ഉദ്ഘാടനം ചെയ്തു.

തൃപ്പൂണിത്തുറ മണ്ഡലത്തിലെ ചേപ്പനം ഭജന മഠം, പനങ്ങാട് ചിറക്കൽ, മണ്ണാറപ്പള്ളി, മേക്കാട്ട്, ഞാറുകാട്, വെള്ളിന, ഫിഷറീസ് കോളനി, ഉദയത്തുംവാതിൽ കടത്തുകടവ്, കൊമരോത്ത്, എസ്.പി.എസ്, കുമ്പളം സെന്റർ എന്നിവിടങ്ങളിലും സ്ഥാനാർത്ഥിയെത്തി. ഉച്ചയ്ക്ക് ശേഷം പാമ്പായിമൂല, കുമ്പളം ഫെറി, കുന്നുങ്കൽ പാടം, അക്വിനാസ് കോളേജ് ജംഗ്ഷൻ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി.

പൊക്കാളം ശിവപാർവ്വതി ക്ഷേത്ര സന്ദർശനത്തോടു എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്. രാധാകൃഷ്ണന്റെ ഇന്നലത്തെ പര്യടനം ആരംഭിച്ചത്. പാടിവട്ടം എൻ.എസ്.എസ് കരയോഗം ഓഫീസ്, വെണ്ണല മരിയാ സദനം, പടമുകൾ സെന്റ് നിക്കോളാസ് ചർച്ച് എന്നിവ സന്ദർശിച്ചു. വൈകിട്ട് വൈപ്പിൻ മണ്ഡലത്തിലായിരുന്നു വാഹന പര്യടനം. കടമക്കുടിയിൽ ബി.ജെ.പി സംസ്ഥാന പ്രഭാരി നളിൻകുമാർ കട്ടിൽ ആണ് വാഹന പര്യടനം ഉദ്ഘാടനം ചെയ്തത്.ടമക്കുടിയിലെ സ്വീകരണത്തിന് ശേഷം പള്ളിപ്പാലം ജംഗ്ഷൻ, ബോൾഗാട്ടി ജംഗ്ഷൻ, ഗോശ്രീ ജംഗ്ഷൻ ( വൈപ്പിൻ), വളപ്പ്, എളങ്കുന്നപ്പുഴ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പര്യടനം ഞാറക്കൽ ആശുപത്രി പടിയിൽ സമാപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ELECTION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.