പത്തനംതിട്ട : തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് ആവശ്യമായ വിവരങ്ങൾ ഒറ്റക്ലിക്കിൽ വിരൽതുമ്പിൽ എത്തിക്കാൻ വോട്ടർ ഹെൽപ്പ്ലൈൻ ആപ്പുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ് സ്റ്റോറിൽ നിന്നോ ആപ്പ് ഡൗൺലോഡ് ചെയ്യാം.
വോട്ടർ പട്ടികയിൽ പേര് തിരയുക, വ്യക്തിഗത വിവരങ്ങൾ തിരുത്തുക, വോട്ട് മറ്റൊരിടത്തേക്ക് മാറ്റുക, ഡിജിറ്റൽ ഫോട്ടോ വോട്ടർ സ്ലിപ്പുകൾ ഡൗൺലോഡ് ചെയ്യുക, വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കൽ, വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കാൻ അപേക്ഷ നൽകൽ, പരാതികൾ സമർപ്പിക്കുക, പരാതികളുടെ സ്റ്റാറ്റസ് തിരയുക, തിരഞ്ഞെടുപ്പുഫലം അറിയൽ, തെരഞ്ഞെടുപ്പും ഇ.വി.എമ്മുമായി ബന്ധപ്പെട്ട വാർത്തകളും വിവരങ്ങളും അറിയുക എന്നിവ ഈ മൊബൈൽ ആപ്പ് വഴി ചെയ്യാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |