തൊട്ടിൽപ്പാലം : അധികാരത്തിൻെറ മത്ത് പിടിച്ച നരേന്ദ്രമോദി അത് നിലനിർത്താനുളള വ്യാമോഹത്തിൽ ഇന്ത്യൻ ജനതയെ വിഭജിക്കാൻ ശ്രമിക്കുകയാണെന്ന് സി .എം .പി സംസ്ഥാന ജനറൽ സെക്രട്ടറി സി പി ജോൺ.രാഹുൽ ഗാന്ധി കഴിക്കുന്ന ഭക്ഷണം പോലും തിരഞ്ഞെടുപ്പ് ചർച്ചയിൽ മോദിവിഷയമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കാവിലുംപാറ പഞ്ചായത്തിലെ കുണ്ടുതോട് ഷാഫി പറമ്പിലിൻെറ തെരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പൈക്കാടൻ മൊയ്തു അധ്യക്ഷത വഹിച്ചു.വി പി സുരേഷ് മുഖ്യ പ്രഭാണം നടത്തി.പി പി രവീന്ദ്രൻ,കെ സി ബാലകൃഷ്ണൻ,കെ പി ശംസീർ മാസ്റ്റർ,പി ജി സത്യനാഥ്,ചീരമറ്റം തങ്കച്ചൻ,സി എച്ച് സൈതലവി,പി കെ അമ്മത്,എൻ കെ ജോയ്,സി കെ അഹമ്മദ്,ഉണ്ണീൻ കുട്ടി ആലുങ്കൽ,സോജൻ ആലക്കൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |