മുക്കം: രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കാരശ്ശേരി പഞ്ചായത്തിലെ നെല്ലിക്ക പറമ്പിൽ യു.ഡി.എഫ് സംഘടിപ്പിച്ച പൊതുയോഗം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഇന്ത്യാ മുന്നണി അധികാരത്തിൽ വരാനാണ് സാദ്ധ്യതയെന്നും സർവ്വെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അതാണെന്നും അതിനാൽ വയനാട് മണ്ഡലത്തിലുള്ളവർ വോട്ട് ചെയ്യുന്നത് ഇന്ത്യൻ പ്രധാനമന്ത്രിക്കാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ. കോയ അദ്ധ്യക്ഷത വഹിച്ചു. സി .പി ചെറിയ മുഹമ്മദ്. സി .കെ. കാസിം, പി.ജി മുഹമ്മദ്, കെ .ടി അഷ്റഫ്, എം .ടി അഷ്റഫ് ,മുഹമ്മദ് ദിഷാൽ, യൂനുസ് പുത്തലത്ത്, എ .കെ സാദിഖ്, പി. എം സുബൈർ ബാബു, കെ.വി അബ്ദു റഹിമാൻ, എം.ടി സെയ്ത് ഫസൽ, സി. വി ഗഫൂർ എന്നിവർ പ്രസംഗിച്ചു. സമാൻ ചാലൂളി സ്വാഗതവും സാദിഖ് കുറ്റിപ്പറമ്പ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |