തൊടുപുഴ : എൻ. ഡി. എ സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ ഇന്നലെ തൊടുപുഴ കോതമംഗലം മേഖലകളിൽ പ്രമുഖ വ്യക്തികളെ നേരിൽ കാണുകയും സംഘടന മീറ്റിങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സമാപനത്തോടടുത്തതോടെ ഇടതുവരെ നടത്തിയ പ്രവർത്തനങ്ങളും ചെന്നെത്തേണ്ട വിവിധ മേഖലകളും ചർച്ചചെയ്യുന്നതിനായി എൻ. ഡി. എയുടെ പ്രാദേശിക തലത്തിലുള്ള മീറ്റിങ്ങുകളിലാണ് സ്ഥാനാർത്ഥി പങ്കെടുത്തത്. എസ്. എൻ. ഡി. പി ശാഖായോഗങ്ങളിലടക്കം വിവിധ സാമൂഹ്യ സംഘടകളുടെ നേതാക്കളെയും പ്രവർത്തകരെയും നേരിൽകണ്ട് പിൻതുണ അഭ്യർത്ഥിക്കാനും സമയം ചെലവഴിച്ചു. ക്ഷേത്ര ഉത്സവങ്ങൾ, പള്ളി പെരുന്നാളുകൾ എന്നിടങ്ങളിലും വോട്ടർമാരെ നേരിൽകണ്ട് പിൻതുണ തേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |