ചെറുവത്തൂർ: പാചകം തൊഴിലായി അംഗീകരിച്ച് പ്രത്യേകം ക്ഷേമനിധി നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി കൺവെൻഷൻ ആവശ്യപ്പെട്ടു. മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും മെമ്പർഷിപ്പ് ക്യാമ്പയിനും ചടങ്ങിൽ നടന്നു. ജില്ലാ പ്രസിഡന്റ് സൈനുദ്ദീൻ പടന്നക്കാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.ഹനീഫ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അഷറഫ് കോട്ടക്കണ്ണി, ജില്ലാ സെക്രട്ടറി കരിമ്പിൽ രാഘവൻ, ജില്ലാ ട്രഷറർ ഇബ്രാഹിം നീർച്ചാൽ, കാസർകോട് മണ്ഡലം പ്രസിഡന്റ് എം റസാക്ക്, സെക്രട്ടറി താജുദ്ദീൻ നെല്ലിക്കുന്ന്, തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി സൈനുദ്ദീൻ ചെമ്പ്രകാനം, മണ്ഡലം ട്രഷറർ ടി.കെ.കുഞ്ഞഹമ്മദ്, വി. പ്രജീഷ്, മനോഹരൻ ചെറുവത്തൂർ, നിയാസ് ചെറുവത്തൂർ, സത്താർ എന്നിവർ പ്രസംഗിച്ചു.ടി.കെ.കുട്ടിയാലി സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |