ചേർത്തല: ലോക പുസ്തക ദിനത്തോടനുബന്ധിച്ച് കേരള സാബർമതി സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ആലപ്പുഴ വേൾഡ് ഡ്രാമാറ്റിക്ക് സ്റ്റഡിസെന്ററിന്റെ സഹകരണത്തോടെ 23 ന് പുസ്തക ചർച്ച സംഘടിപ്പിക്കും. ഡോ.സാംജി വടക്കേടത്തിന്റ തനത് കുട്ടനാട് ദേശ ചരിത്രവും സംസ്കാരവും എന്ന പുസ്തകത്തെക്കുറിച്ചാണ് ചർച്ചയെന്ന് പ്രസിഡന്റ് ജോസഫ് മാരാരിക്കുളം, ജനറൽ സെക്രട്ടറി ടോം ജോസഫ് ചമ്പക്കുളം, കോ- ഓഡിനേറ്റർ രാജു പള്ളിപ്പറമ്പിൽ,എം.ഇ.ഉത്തമകുറുപ്പ്,കെ.ആർ.കുറുപ്പ് മാരാരിക്കുളം എന്നിവർ പറഞ്ഞു.
വൈകിട്ട് 4ന് ആര്യാട് വേൾഡ് ഡ്രാമാറ്റിക് സ്റ്റഡി സെന്റർ ഹാളിൽ ചേരുന്ന യോഗത്തിൽ
ജോസഫ് മാരാരിക്കുളം അദ്ധ്യക്ഷത വഹിക്കും.ആര്യാട് ഭാർഗവൻ ഉദ്ഘാടനം ചെയ്യും. ടോം ജോസഫ് ചമ്പക്കുളം നേതൃത്വം നൽകും. ബി.ജോസുകുട്ടി മുഖ്യ പ്രഭാഷണം നടത്തും. എഴുത്തുകാരൻ വയലാർ ഗോപാലകൃഷ്ണനെ കവി ഫിലിപ്പോസ് തത്തംപള്ളി ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |