കുട്ടനാട്: എ.സി റോഡിൽ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ കോൺക്രിറ്റ് മിക്സിംഗ് പമ്പിന്റെ പിന്നിലത്തെ വീൽ ഊരിത്തെറിച്ചത് ബസ് കാത്തുനിന്നവരെ പരിഭ്രാന്തിയിലാക്കി. രാമങ്കരി ജംഗ്ക്ഷനിൽവച്ച് ഊരിതെറിച്ച വീൽ 25 മീറ്ററോളം കഴിഞ്ഞ് എ.സി കനാലിൽ വീഴുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള വലിയൊരു കൂട്ടം യാത്രക്കാരാണ് ഞൊടിയിടയുടെ വ്യത്യാസത്തിൽ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. കോട്ടയത്ത് നിന്ന് ചമ്പക്കുളത്തേക്ക് കൊണ്ടുവരികയായിരുന്നു യന്ത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |