ആലപ്പുഴ: പാർലമെന്റ് മണ്ഡലത്തിലെ ഇരട്ട വോട്ടുകളിൽ നടപടി സ്വീകരിക്കണമെന്ന യു.ഡി.എഫ് ആവശ്യത്തിൽ ഹൈക്കോടതിയെ വിശദീകരണം തേടി. ആലപ്പുഴ മണ്ഡലത്തിൽ മാത്രം 35000 ത്തോളം ഇരട്ട വോട്ടുകൾ ഉള്ളതായിട്ടാണ് പരാതി. ഇക്കാര്യം രേഖകളിലൂടെ കോടതിയെ ബോധ്യപ്പെടുത്തി. യു.ഡി.എഫിന്റെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ഹൈക്കോടതി പരാതി ഫൈയലിൽ സ്വീകരിക്കുകയും ഇലക്ഷൻ കമ്മീഷനോട് വിശദീകരണം ചോദിക്കുകയും ചെയ്തു. കളക്ടർക്ക് നേരത്തെ പരാതി നൽകിയിരുന്നു. യു.ഡി.എഫിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് എം.ലിജുവാണ് സ്ഥാനാർത്ഥി കെ.സി വേണുഗോപാലിന് വേണ്ടി ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |