ന്യൂഡൽഹി: ഭീകരവിരുദ്ധ സേനയായ ദേശീയ സുരക്ഷാസേന (എൻ.എസ്.ജി) മേധാവിയായി മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ നളിൻ പ്രഭാതിനെ നിയമിച്ചു. നിലവിൽ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സി.ആർ.പി.എഫ്) അഡിഷനൽ ഡയറക്ടർ ജനറലാണ്. 2028 ഓഗസ്റ്റ് 31 വരെയാണ് നിയമനം. 1992 ബാച്ച് ആന്ധ്രാപ്രദേശ് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് നളിൻ. എസ്.എസ്.ബി മേധാവി ദൽജിത് സിംഗ് ചൗധരിയാണ് എൻ.എസ്.ജിയുടെ അധിക ചുമതല വഹിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |