ചെന്നൈ: ദൂരദർശൻ ലോഗോയ്ക്ക് കാവിനിറമാക്കിയതിനെതിരെ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രംഗത്ത്. സകലതിനെയും കാവിവത്കരിക്കാനുള്ള ഗൂഢാലോചനയാണ് ബി.ജെ.പി നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം ഫാസിസ്റ്റ് നടപടികൾക്ക് ജനങ്ങൾ ലോക്സഭ തിരഞ്ഞെടുപ്പിൽ മറുപടി നൽകും. തമിഴ്നാട്ടിലെ വലിയ നേതാക്കളുടെ പ്രതിമകൾക്കെല്ലാം കാവി നിറം നൽകിയെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. നിറം മാറ്റത്തിനെതിരെ പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം, 1982ലാണ് ഓറഞ്ച് നിറത്തിലുള്ള ആദ്യ ലോഗോ അവതരിപ്പിച്ചതെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |