റായ്പൂർ: ഛത്തീസ്ഗഢിലെ ബസ്തറിൽ പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ് മറിഞ്ഞ് പത്ത് പേർക്ക് പരിക്ക്. മൂന്ന് പൊലീസുകാരുടെ നില ഗുരുതരമാണ്. മദ്ധ്യപ്രദേശ് പൊലീസിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ് റായ്കോട്ട് ഗ്രാമത്തിൽ വച്ച് അപകടത്തിൽപ്പെടുകയായിരുന്നു. പശുക്കളെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചപ്പോഴുണ്ടായ അപകടമെന്നാണ് പ്രാഥമിക നിഗമനം. ബസ്തർ ലോക്സഭാ മണ്ഡലത്തിലെ പോളിംഗ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |