മുണ്ടക്കയം : ന്യൂജെൻ പിള്ളേരുടെ ബൈക്ക് അഭ്യാസം മുണ്ടക്കയം ബൈപ്പാസിൽ അപകടക്കെണിയൊരുക്കുകയാണ്. സുരക്ഷാക്രമീകരണങ്ങൾ പാലിക്കാതെയാണ് യുവാക്കൾ സോഷ്യൽ മീഡിയയിൽ റീൽസ് എടുക്കാനായി അഭ്യാസം നടത്തുന്നത്. ഇതുവഴി മറ്റ് വാഹനങ്ങൾ അധികം പോകാത്തതിനാൽ അഭ്യാസപ്രകടനക്കാരുടെ ലൊക്കേഷനായി ഇവിടം മാറിയിരിക്കുകയാണ്. ഭീതിയോടെയാണ് കാൽനടയാത്രക്കാർ ഇതുവഴി കടന്നുപോകുന്നത്. പൊലീസ് - എം.വി.ഡി ഉദ്യോഗസ്ഥരും ഇതിനെതിരെ മൗനം നടിക്കുകയാണ്. വേഗ നിയന്ത്രണ സംവിധാനങ്ങളില്ലാത്തതും ഇക്കൂട്ടർക്ക് വളമാകുകയാണ്. പൈങ്ങനാ മുതൽ കോസ്വേ വരെയുള്ള ഭാഗമാണ് റേസിംഗിനായി തിരഞ്ഞെടുക്കുന്നത്. മറ്റ് വാഹനങ്ങളും അപകടത്തിൽപ്പെടുന്നത് പതിവാണ്. കഴിഞ്ഞ 3 ദിവസങ്ങളിൽ രണ്ട് അപകടങ്ങളിലായി 4 പേർക്കാണ് പരിക്കേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |