തൃശൂർ: അവശ്യസർവീസ് ജീവനക്കാർക്കുള്ള (എ.വി.ഇ.എസ്) പോസ്റ്റൽ വോട്ടെടുപ്പിൽ രണ്ടുദിവസങ്ങളിലായി തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട 202 പേർ വോട്ട് ചെയ്തു. കളക്ടറേറ്റിലുള്ള ജില്ലാ പ്ലാനിംഗ് ഹാളിൽ പ്രത്യേകം സജ്ജീകരിച്ച പോസ്റ്റൽ വോട്ടിംഗ് സെന്ററിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. ഇന്നലെ മാത്രം 127 പേർ വോട്ട് ചെയ്തു. ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെ വോട്ട് രേഖപ്പെടുത്താൻ അവസരമുണ്ട്. ഫോം 12 ഡിയിൽ വരണാധികാരിക്ക് അപേക്ഷ നൽകിയ പോളിംഗ് ദിവസം ഡ്യൂട്ടിയിലുള്ള അവശ്യ സർവീസ് ജീവനക്കാർക്കാണ് വോട്ട് ചെയ്യാൻ അവസരം. പോളിംഗ് സ്റ്റേഷന് സമാനമായ സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ് പോസ്റ്റൽ വോട്ടിംഗ് സെന്റർ പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |