കാഞ്ഞങ്ങാട്: മധുരമ്പാടി മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ടം 23 മുതൽ 25 വരെ നടക്കും. 23ന് രാവിലെ ഒൻപതിന് കലവറ നിറയ്ക്കൽ ഘോഷയാത്ര, വൈകീട്ട് 5.30ന് വിളക്കുപൂജ , 6.30ന് ഭജന.രാത്രി എട്ടിന് കരോക്കെ ഗാനമേള, ഒൻപതിന് മുത്തപ്പൻ മടപ്പുര മാതൃ സമിതിയുടെ തിരുവാതിര.തുടർന്ന് നൃത്തനൃത്ത്യങ്ങൾ. 24ന് വൈകീട്ട് 4.30 ന് ദൈവത്തെ മലയിറക്കൽ, 5.30ന് പുല്ലൂർ കണ്ണാങ്കോട്ട് ഭഗവതി കാവിൽ നിന്നും തിരുമുടി സമർപ്പണ ഘോഷയാത്ര.രാത്രി ഏഴിന് അന്തിവെള്ളാട്ടം,അന്നദാനം,11ന് കളിക്കപ്പാട്ട്, തുടർന്ന് കലശം എഴുന്നള്ളിപ്പ് .പുലർച്ചെ അഞ്ചിന് തിരുവപ്പന വെള്ളാട്ടം . വാർത്താസമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ എ.ദാമോദരൻ മധുരമ്പാടി, ബി.മധുസൂദനൻ , ജനറൽ കൺവീനർ പി.മനോജ്കുമാർ , അനീഷ് കുമാർ വിഷ്ണുമംഗലം, കൃഷ്ണൻ താഴത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |