പത്തനംതിട്ട : പൂഞ്ഞാർ മണ്ഡലത്തിലെ വിവിധകേന്ദ്രങ്ങളിൽ നടന്ന പര്യടനത്തോടുകൂടി എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.എം.തോമസ് ഐസക്കിന്റെ മണ്ഡല പര്യടനം അവസാനിച്ചു. ഇന്നലെ എരുമേലി മൂലക്കയത്ത് നിന്ന് ആരംഭിച്ച പര്യടനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. പാറത്തോട് പഞ്ചായത്ത്, ഈരാറ്റുപേട്ട നഗരസഭ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി, വൈകിട്ട് ചേന്നാട് കവലയിൻ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ചിറ്റയം ഗോപകുമാർ, രാജു എബ്രഹാം, കെ.ജെ.തോമസ്, കെ.രാജേഷ്, തങ്കമ്മ ജോർജ്കുട്ടി, അഡ്വ.സാജൻ കുന്നത്ത്, വി.ജെ.കുര്യാക്കോസ്, റെജീന റഫീഖ്, പി.കെ.ഹരിഹരൻ, പി.ആർ.അനുപമ , പി.എസ്.സുരേന്ദ്രൻ,നൗഫൽ ഖാൻ, ബിനോ സെബാസ്റ്റ്യൻ, ടി.എസ്. കൃഷ്ണകുമാർ, എം.വി.അജി, എബ്രഹാം ചാലക്കുഴി, പി.കെ.ബാലൻ, വി.എം.ഷാജഹാൻ, മാർട്ടിൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |