പത്തനംതിട്ട: അസന്നിഹിത വോട്ടർമാർക്ക് വീട്ടിൽ വോട്ട് ചെയ്യാനുള്ള സൗകര്യത്തിലൂടെ ഇന്നലെ വരെ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയത് 11,495 പേർ. 85 വയസ് പിന്നിട്ടവർക്കും ഭിന്നശേഷി വോട്ടർമാർക്കുമാണ് സൗകര്യം ഒരുക്കിയത്. 85 വയസ് പിന്നിട്ട 9504 പേരും ഭിന്നശേഷിക്കാരായ 1,991 പേരുമാണ് ഇത്തരത്തിൽ സമ്മതിദാനം വിനിയോഗിച്ചത്. മണ്ഡലത്തിൽ ആകെ 12,367 അർഹരായ വോട്ടർമാരാണുള്ളത്. 12 ഡി പ്രകാരം അപേക്ഷ നൽകിയ അർഹരായ വോട്ടർമാരുടെ വീടുകളിൽ സ്പെഷ്യൽ പോളിംഗ് ടീമുകൾ എത്തിയാണ് വോട്ട് ചെയ്യിപ്പിച്ചത്. ഒരു പോളിംഗ് ഓഫീസർ, മൈക്രോ ഒബ്സർവർ, പോളിംഗ് അസിസ്റ്റന്റ്, പൊലീസ് ഉദ്യോഗസ്ഥൻ, വീഡിയോഗ്രാഫർ എന്നിവരടങ്ങിയ സംഘമാണ് വീടുകളിലെത്തിയത്. വിവിധ രാഷ്ട്രീയപാർട്ടികളുടെ ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ നടന്ന വീട്ടിൽ വോട്ട് പ്രക്രിയ പൂർണമായും വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |