SignIn
Kerala Kaumudi Online
Thursday, 18 July 2024 4.50 AM IST

വിറങ്ങലിച്ച് തായ്‌വാൻ:ഒറ്റരാത്രിയിൽ 80-ലേറെ ഭൂചലനങ്ങൾ

t

തായ്‌പേയ്: തുടർച്ചയായുണ്ടായ ഭൂചലനങ്ങളിൽ വിറങ്ങലിച്ച് തായ്‌വാൻ. കിഴക്കൻ കൗണ്ടിയായ ഹുവാലീനിൽ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചെയുമായി എൺപതോളം ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. ഇതിൽ ഏറ്റവും തീവ്രതയേറിയ ഭൂചലനം, ഭൂകമ്പമാപിനിയിൽ 6.3 തീവ്രത രേഖപ്പെടുത്തി.

തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചെയും അനുഭവപ്പെട്ട ഭൂചലനത്തിൽ തായ്‌പേയിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകളുണ്ടായി.

ഏപ്രിൽ മൂന്നിന് ഹുവാലീനിലുണ്ടായ ഭൂചലനത്തിൽ 14 പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. 7.2 തീവ്രതയുള്ള ഭൂചലനമായിരുന്നു അന്നത്തേത്. അതിനു ശേഷം മേഖലയിൽ ഇതുവരെ ആയിരത്തോളം തുടർചലനങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

അതേസമയം ഭൂകമ്പത്തിൽ ആളപായമൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കെട്ടിടങ്ങൾ തകർന്നതിന്റെയും മറ്റും ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.