കൊച്ചി: ആർക്കിടെക്ച്ചർ മേഖലയിൽ നവീന സാങ്കേതികവിദ്യകളും അറിവുകളും പരസ്പരം പങ്കുവെക്കാനും ലോകോത്തര ആർക്കിടെക്റ്റുകളെ വാർത്തെടുക്കുന്നതിനും ലക്ഷ്യമിട്ട് ഓസട്രേലിയയിലെ യൂണിവേഴ്സിറ്റി ഒഫ് ന്യൂ സൗത്ത് വെയിൽസ് ദി സിറ്റീസ് ഇൻസ്റ്റിറ്റൂട്ടും ഏഷ്യൻ സ്കൂൾ ഒഫ് ആർക്കിടെക്ച്ചർ ആൻഡ് ഡിസൈൻ ഇന്നൊവേഷൻസും (ആസാദി) കൈകോർക്കുന്നു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ദി സിറ്റീസ് ഇൻസ്റ്റിറ്റൂട്ട് ഡയറക്ടർ പ്രൊഫ. പീറ്റർ പൗലെയും ആസാദി ചെയർമാൻ ആർക്കിടെക്റ്റ് പ്രൊഫ.ബി ആർ അജിത്തും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ആർക്കിടെക്ചർ രംഗത്തെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ, സംസ്ക്കാരം, പ്രദേശങ്ങൾ, രീതികൾ അടക്കമുള്ളവ മനസിലാക്കുന്നതിനും ഗവേഷണം നടത്താനും ഇരു സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും.
ലോകത്തിൽ 19-ാം റാങ്കും ഓസ്ട്രേലിയയിൽ രണ്ടാം റാങ്കുമുള്ള യൂണിവേഴ്സിറ്റിയാണ് യു. എൻ. എസ്. ഡബ്ല്യു.ആർക്കിടെക്ടർ മേഖലയിൽ കൂടുതൽ മുന്നേറ്റം സാധ്യമാക്കുന്ന വലിയ അവസരമാണ് പരസ്പര സഹകരണത്തിലൂടെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ലഭിക്കുകയെന്ന് ബി. ആർ അജിത്തും പീറ്റർ പൗലെയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |