SignIn
Kerala Kaumudi Online
Thursday, 18 July 2024 5.00 AM IST

കോൺഗ്രസ് പ്രതിസന്ധിയിൽ: ബിനോയ് വിശ്വം

binoy-vishwam

തിരുവനന്തപുരം: അന്ധമായ ഇടതുപക്ഷ വിരോധത്താൽ കോൺഗ്രസ് അഗാധമായ രാഷ്ട്രീയ പ്രതിസന്ധി നേരിടുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ബി.ജെ.പിക്കൊപ്പം അവർ എസ്.ഡി.പി.ഐ യെയും കൂട്ടുപിടിച്ചു. ഗാന്ധി, നെഹ്‌റു മൂല്യങ്ങൾ മറന്ന കേരളത്തിലെ കോൺഗ്രസ് മറന്നു. മോദിയുടെ വിഷം വമിക്കുന്ന മുസ്ലീം വിരുദ്ധ പ്രസ്ഥാവനയെപ്പോലും ഫലപ്രദമായി ചെറുക്കാൻ കോൺഗ്രസിനായില്ല. ഇന്ത്യ സഖ്യത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങൾക്ക് നിരക്കാത്ത നിലപാടാണ് കോൺഗ്രസ് കേരളത്തിൽ കൈക്കൊള്ളുന്നത്. കോൺഗ്രസിൽ നിന്ന് ബി. ജെ. പി യിലേക്കുള്ള കുത്തൊഴുക്കിനാണ് ഇത് വഴി വയ്ക്കുന്നത്. അവശ്യഘട്ടങ്ങളിൽ ബി.ജെ.പിക്ക് വേണ്ടി കൈ പൊക്കുന്നവരായി കോൺഗ്രസ് മാറുമ്പോൾ ന്യൂനപക്ഷങ്ങളുടെ മനസ്സിൽ ആ പാർട്ടിയുടെ സ്ഥാനം നാൾക്കുനാൾ ഇടിയുകയാണ്. വ്യാജ പ്രസ്ഥാവനകളും കപട വാർത്തകളുമായി ഇടതുപക്ഷത്തെ നേരിടാമെന്ന കോൺഗ്രസ് - ബി.ജെ. പി ശക്തികളുടെ വ്യാമോഹം വിലപോകില്ലായെന്ന് ബിനോയ് വിശ്വം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BINOY VISHAWAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.