തൊടിയൂർ: സംസ്ഥാന വ്യാപകമായി ഇന്നലെ എൽ.ഡി.എഫ് നടത്തിയ സ്ക്വാഡ് വർക്കിന്റെ ഭാഗമായി തൊടിയൂർ പഞ്ചായത്തിലെ 23 ബൂത്തുകളിലും സ്ക്വാഡ് വർക്ക് നടന്നു. എൽ.ഡി.എഫ് പ്രവർത്തകർക്ക് പുറമേ ജനപ്രതിനിധികൾ, മഹിളാ പ്രവർത്തകർ, യുവജന സംഘടന പ്രവർത്തകർ, വിവിധ തൊഴിലാളി യൂണിയൻ പ്രവർത്തകർ, വിദ്യാർത്ഥികൾ എന്നിങ്ങനെ നാനാ മേഖലയിൽപ്പെട്ടവർ ഉൾപ്പെട്ട സ്ക്വാഡുകളാണ് വീടുകൾ കയറി വോട്ടർമാരെ കണ്ട് ഇടതു മുന്നണി സ്ഥാനാർത്ഥി എ.എം.ആരീഫിന് വോട്ട് അഭ്യർത്ഥിച്ചത്. 25 ഉം, 30 ഉം പേർ വീതം ഉൾപ്പെട്ടതായിരുന്നു സ്ക്വാഡുകൾ. ചുവന്ന തൊപ്പിയും അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നം ആലേഖനം ചെയ്ത ടീ ഷർട്ടും ധരിച്ച് ചെങ്കൊടി ഏന്തിയാണ് സ്ക്വാഡ് അംഗങ്ങൾ സഞ്ചരിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ പ്രചരണ പ്രവർത്തനങ്ങളും ഊർജ്ജസ്വലമായി നടന്നു വരുന്നു. എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് വേണ്ടി പ്രവർത്തകർ നിരവധി തവണ വീടുകൾ കയറി വോട്ട് അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |