3-2ന് എഫ്.സി ഗോവയെ കീഴടക്കി മുംബയ് സിറ്റി എഫ്.സി
മുംബയ് ജയിച്ചത് 0-2ന് പിന്നിട്ടുനിന്ന ശേഷം
ഗോവ: 90-ാം മിനിട്ടുവരെ രണ്ട് ഗോളുകൾക്ക് പിന്നിട്ടുനിന്നിരുന്ന മുംബയ് സിറ്റി എഫ്.സി ഐ.എസ്.എൽ ഫുട്ബാൾ ആദ്യ പാദ സെമിഫൈനലിൽ അത്ഭുത വിജയം നേടി. ഇന്നലെ തങ്ങളുടെ തട്ടകത്തിൽ വിജയമുറപ്പിച്ച് മുന്നേറിയ ഗോവയെ അക്ഷരാർത്ഥത്തിൽ മാന്ത്രികമായി തകർക്കുകയായിരുന്നു മുംബയ്.
16-ാം മിനിട്ടിൽ ബോറിസ് തംഗ്ജാമും 56-ാം മിനിട്ടിൽ ബ്രാൻഡൺ ഫെർണാണ്ടസും നേടിയ ഗോളുകൾക്ക് 90-ാം മിനിട്ടുവരെ മുന്നിലായിരുന്നു മുംബയ് സിറ്റി. എന്നാൽ 90-ാം മിനിട്ടിൽ ലാലിയൻ സുവാല ചാംഗ്തെയും ഇൻജുറി ടൈമിന്റെ ആദ്യ മിനിട്ടിൽ വിക്രം പാർഥപ് സിംഗും ഗോൾ നേടിയതോടെ കളിസമനിലയിലായി. അവിടംകൊണ്ടും മുംബയ് നിറുത്തിയില്ല. ഇൻജുറി ടൈമിന്റെ ആറാം മിനിട്ടിൽ ചാംഗ്തെ വീണ്ടും ഗോളടിച്ച് മുംബയ്ക്ക് വിജയം നൽകി.
തിങ്കളാഴ്ചയാണ് ഇരുടീമുകളും തമ്മിലുള്ള രണ്ടാം പാദ സെമിഫൈനൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |