ചാലക്കുടി: പോളിംഗ് സ്റ്റേഷനിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർ പരിഭ്രാന്തിയിൽ. തുമ്പൂർമുഴി കാറ്റിൽ ബ്രീഡിംഗ് ഫാമിന്റെ ഫുഡ് ടെക്നോളജി കോളേജ് ഹാളിൽ രാവിലെ 11 മണിയോടെയാണ് അണലിപ്പാമ്പിനെ കണ്ടത്. വിശാലമായ ഹാളിന്റെ ജനലിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് പാമ്പ് ഇരിക്കുന്നത് കണ്ടത്. ഈ സമയം ഹാളിൽ വോട്ടർമാർ ഉണ്ടായിരുന്നില്ല. വിവരം അറിയിച്ചതിനെത്തുടർന്ന് കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നെത്തിയ വനപാലകർ പാമ്പിനെ പിടികൂടി കൊണ്ടുപോയി. വ്യാഴാഴ്ച വൈകീട്ട് ഹാളിൽ പരിശോധന നടക്കുമ്പോൾ പാമ്പിനെ കണ്ടിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |