SignIn
Kerala Kaumudi Online
Thursday, 18 July 2024 9.22 AM IST

വിജയ പ്രതീക്ഷ പങ്കുവച്ച് സ്ഥാനാർത്ഥികൾ

jayarajan

വോട്ടർമാർക്ക് യു.ഡി.എഫ്. അനുകൂല മനോഭാവം : സുധാകരൻ

കണ്ണൂർ: കനത്ത പോളിംഗ് പ്രതീക്ഷ നൽകുന്നതാണെന്ന് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരൻ പറഞ്ഞു.സാധാരണ ബൂത്തുകളിൽ ഇത്ര തിരക്ക് കാണാറില്ല. തങ്ങളുടെ വോട്ടർമാർ പതിയെ മാത്രമേ വോട്ടിംഗിന് വരാറുള്ളൂ. എന്നാൽ ഇക്കുറി അവർ നേരത്തെ വന്നത് യു.ഡി.എഫ് അനുകുലമനോഭാവത്തിന്റെ തെളിവാണ്. ഇക്കുറി കേരളത്തിൽ യു.ഡി.എഫ് ട്വന്റി ട്വന്റി നേടുമെന്നും സുധാകരൻ പറഞ്ഞു.


ജനഹിതം എൽ.ഡി.എഫിന് അനുകൂലം: എം.വി. ജയരാജൻ

കണ്ണൂർ: കേരളത്തിൽ ഇടത്പക്ഷം മികച്ച വിജയം നേടുമെന്നും അതാണ് ജനഹിതമെന്നും കണ്ണൂർ ലോക് സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. വി.ജയരാജൻ. ജനാതിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനും എം.പി ഫണ്ട് പാഴാക്കാതെയുമുള്ള സമഗ്ര വികസനം ലക്ഷ്യമാക്കിയുമുള്ള ജനവിധിയാണ് ഉണ്ടാവുക. ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ കോൺഗ്രസിനാവില്ലെന്നും എം. വി ജയരാജൻ പറഞ്ഞു. കോൺഗ്രസിന്റെ ചെയ്തികൾ ഒരോ ദിവസവും ജനങ്ങൾക്ക് ബോധ്യമായിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പിയിലേക്ക് പോകുന്ന കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാൻ സാധിക്കില്ല. അപവാദ പ്രചരണവും വ്യക്തി ഹത്യയും മാത്രമാണ് അവരുടെ കൈമുതൽ. തന്റെ ബി.ജെ.പി.പ്രവേശനത്തിന് സാധൂകരണം നൽകാനാണ് ഇടതു പക്ഷ നേതാക്കൾക്കെതിരേ യു.ഡി.എഫ്. സ്ഥാനാർത്ഥി അപവാദ പ്രചാരണം നടത്തുന്നതെന്നും എം.വി.ജയരാജൻ കുറ്റപ്പെടുത്തി.

എൻ.ഡി.എ അനുകൂലതരംഗമെന്ന് രഘുനാഥ്

കണ്ണൂർ: കണ്ണൂരിൽ മാത്രമല്ല, സംസ്ഥാനത്ത് മുഴുവൻ എൻ.ഡി.എ.യ്ക്ക് അനുകൂലമായ തരംഗമെന്ന് സ്ഥനാർത്ഥി സി. രഘുനാഥ്.കണ്ണൂർ മണ്ഡലത്തിൽ ആത്മാർത്ഥമായ പരിശ്രമാണ് എൻ.ഡി.എ. പ്രവർത്തകർ നടത്തിയത്. നരേന്ദ്രമോദിയുടെ ഭരണത്തിന്റെ പ്രതിഫലനമാണ് വോട്ടിംഗിൽ കാണുന്നത.അതു തന്നെയാണ് വിജയ പ്രതീക്ഷയ്ക്ക് അടിസ്ഥാന കാരണമെന്നും സി രഘുനാഥ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.