കോന്നി: വനത്താൽ ചുറ്റപ്പെട്ട അരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറ ആദിവാസി കോളനിയിലെ 71 വോട്ടർമാരിൽ 43 പേരാണ് ഇത്തവണ വോട്ട് രേഖപ്പടുത്തിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 57 പേർ ഇവിടെ വോട്ട് രേഖപ്പെടുത്തിയിരുന്നു. കോളനിയിലെ 29-ാം നമ്പർ അങ്കണവാടിയായിരുന്നു ഇത്തവണ പോളിങ് സ്റ്റേഷൻ. പോളിങ് സാമഗ്രികൾ വിതരണം ചെയ്ത കോന്നി അമൃത വൊക്കേഷണൽ ഹയർ സെക്കനഡ സ്കൂളിൽ നിന്ന് ആദ്യം ഉദ്യോഗസ്ഥർ പുറപ്പെട്ടത് ഈ ബൂത്തിലേക്കായിരുന്നു. വന്യമൃഗങ്ങളുടെ ശല്യമുള്ള മേഖലയായതിനാൽ ആദ്യം തന്നെ ഇവിടുത്തെ പോളിങ് സാമഗ്രികൾ വിതരണം ചെയ്തിരുന്നു. കോളനിയിലെ 71 വോട്ടർമാരിൽ 39 സ്ത്രീ വോട്ടർമാരും 31 പുരുഷ വോട്ടർമാരുമാണ് ഉള്ളത്. വൈകിട്ട് 6 മണിയോടെ ഇവിടുത്തെ പോളിംഗ് നടപടികൾ അവസാനിച്ചു. വോട്ട് രേഖപ്പെടുത്താത്തവർ പൊന്നാമ്പു ശേഖരിക്കാൻ വനത്തിൽ പോയതാണെന്നും തിരികെ എത്തിയിരുന്നില്ലെന്നും വാർഡ് മെമ്പർ പി സിന്ധു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |