പാട്ടവയൽ (നീലഗിരി) : കൊട്ടാട് എസ്.എൻ.ഡി.പി ശാഖയുടെ കീഴിൽ പുതുതായി നിർമ്മിച്ച ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ കർമ്മം നടത്തി. ഇതോടൊപ്പം പ്രാർത്ഥനാ മന്ദിരത്തിന്റെ ഉദ്ഘാടനവും നടന്നു. രാവിലെ 9.40-നും 10-നും ഇടയിൽ ശിവബോധാനന്ദസ്വാമികളുടെയും പുലിയൂർ ജയദേവൻ തന്ത്രികളുടെയും മുഖ്യകാർമികത്വത്തിലാണ് പ്രതിഷ്ഠ നടത്തിയത്. ക്ഷേത്ര സമർപ്പണം എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടിയും പ്രാർത്ഥാനാ മന്ദിര ഉദ്ഘാടനം ഗൂഡല്ലൂർ എം.എൽ.എ പൊൻജയശീലനും നിർവഹിച്ചു. തുടർന്ന് നടന്ന പ്രതിഷ്ഠാ മഹോത്സവ സമ്മേളനം എസ്.എൻ ട്രസ്റ്റ് ഡയറക്ടർ എൻ.കെ.ഷാജി ഉദ്ഘാടനം ചെയ്തു. ശിവബോധാനന്ദസ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി.
യൂണിയൻ സെക്രട്ടറി ബിന്ദുരാജ് പുതുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർ കെ.വി.അനിൽ മഹോത്സവ സന്ദേശം നൽകി. നെല്ലാകോട്ട പഞ്ചായത്ത് പ്രസിഡന്റ് ഡാർമിള, നീലഗിരി യൂണിയൻ വൈസ് പ്രസിഡന്റ് സി.കെ.ഹരിദാസ്, യൂണിയൻ കൗൺസിലർ സുധീപ്, വനിതാ സംഘം പ്രസിഡന്റ് വിലാസിനി, സെക്രട്ടറി ജയാരവി, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് രൻജിത്ത്,സെക്രട്ടറി ദിനൂപ്, കോർഡിനേറ്റർ സുരേഷ് തൈവളപ്പിൽ, കൊട്ടാട് ശാഖാ പ്രസിഡന്റ് എം.ആർ.രാജൻ, വൈസ് പ്രസിഡന്റ് വി.വി.വിനോദ്, ആഘോഷ കമ്മിറ്റി ജോയിന്റ് കൺവീനർ എ.കെ.പ്രതാപൻ, വനിതാസംഘം ശാഖാ പ്രസിഡന്റ് ഷീജാദാസ്, സെക്രട്ടറി ലളിതാ നാരായണൻ എന്നിവർ പ്രസംഗിച്ചു. യൂണിയൻ കൗൺസിലർ പി.കെ.സാബു സ്വാഗതവും ശാഖാ സെക്രട്ടറി ശ്രീജേഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |