SignIn
Kerala Kaumudi Online
Thursday, 18 July 2024 3.45 AM IST

അവഗണനയുടെ ചൂളം വിളിയിൽ പേട്ട റെയിൽവേ സ്റ്റേഷൻ

തിരുവനന്തപുരം: പൈതൃക റെയിൽവേ സ്റ്റേഷൻ എന്നറിയപ്പെടുന്ന പേട്ടയ്‌ക്ക് റെയിൽവേയുടെ അവഗണന. തിരുവനന്തപുരത്തേക്ക് വരുന്ന ഭൂരിഭാഗം ട്രെയിനുകൾക്കും സ്റ്റോപ്പില്ലാത്തതാണ് പ്രധാന പ്രശ്‌നം. തലസ്ഥാനത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ പോകാവുന്ന സ്റ്റേഷനായിട്ടും ഇവിടെ ട്രെയിനുകൾക്ക് എന്തുകൊണ്ട് സ്റ്റോപ്പ് നിഷേധിക്കുന്നെന്നാണ് യാത്രക്കാരുടെ ചോദ്യം.

തിരുവനന്തപുരത്തേക്ക് എത്തുന്ന ട്രെയിനുകളിൽ രാവിലെ 8.30ന് കൊല്ലം പാസഞ്ചർ,​9.10ന് മലബാർ,​9.30ന് ജയന്തി ജനത,​9.40ന് ഇന്റർസിറ്റി 11.30ന് ചെന്നൈ മെയിൽ,​11.40ന് ബാംഗ്ലൂർ കന്യാകുമാരി എക്‌സ്‌പ്രസ് എന്നിവയാണ് രാവിലെ പേട്ടയിൽ സ്റ്റോപ്പുള്ള ആറ് ട്രെയിനുകൾ. എന്നാൽ യാത്രക്കാർ കൂടുതലായി തിരുവനന്തപുരത്തെത്തുന്ന മാംഗ്ളൂർ,​അമൃത,​നിസാമൂദ്ദീൻ എക്‌സ്‌പ്രസ്,​ ഏർണാട്,​ജനശതാബ്ദി,​പരശുറാം തുടങ്ങിയ ട്രെയിനുകൾക്ക് പേട്ടയിൽ സ്റ്റോപ്പില്ല. പേട്ടയിൽ നിന്ന് വളരെ എളുപ്പത്തിലെത്താവുന്ന സ്ഥലങ്ങളിലേക്ക് പോകേണ്ട പലരും ഇതുകാരണം തമ്പാനൂരിലിറങ്ങിയാണ് പോകുന്നത്.

ആറ് ആശുപത്രികളിലേക്ക്

എത്താനുള്ള എളുപ്പമാർഗം

പ്രധാനപ്പെട്ട ആറ് ആശുപത്രികളിലേക്ക് എത്താനുള്ള എളുപ്പ വഴിയും പേട്ട റെയിൽവേ സ്റ്റേഷനാണ്. മെഡിക്കൽ കോളേജ്,ശ്രീചിത്ര,ഡെന്റൽ കോളേജ്,എസ്.എ.ടി,ആർ.സി.സി,ജനറൽ ആശുപത്രി തുടങ്ങിയ ആശുപത്രികളിലേക്ക് ഗതാഗതക്കുരുക്കിൽ പെടാതെ പേട്ടയിലിറങ്ങി എളുപ്പത്തിലെത്താം. മറ്റ് ജില്ലകളിൽ നിന്നുള്ളവർ ഇത് പ്രതീക്ഷിച്ച് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ പേട്ടയിൽ സ്റ്റോപ്പില്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇവർ തമ്പാനൂരിലിറങ്ങി അവിടെനിന്ന് ഓട്ടോയിലോ ബസിലോ കൂടുതൽ ദൂരം സ‍ഞ്ചരിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തേണ്ട അവസ്ഥയാണ്.

കിലോമീറ്ററും ഇരട്ടി

പ്രധാനപ്പെട്ട ആശുപത്രികളിലെത്താൻ പേട്ടയിൽ നിന്ന് പോകുന്നതിനേക്കാൾ ഇരട്ടി ദൂരമുണ്ട്.

സമയനഷ്ടവും അധികചെലവുമാണ് ജനങ്ങൾക്ക് നൽകേണ്ടിവരുന്നത്.

കിലോമീറ്റർ താരതമ്യം

പേട്ട റെയിൽവേ സ്റ്റേഷൻ - ശ്രീചിത്ര

3.9 കിലോമീറ്റർ 15 മിനിട്ട്

പേട്ട റെയിൽവേ സ്റ്റേഷൻ -മെഡിക്കൽ കോളേജ് ആശുപത്രി

3.9 കിലോ മീറ്റർ - 15 മിനിട്ട്

പേട്ട റെയിൽവേ സ്റ്റേഷൻ - ആർ.സി.സി

4 കിലോമീറ്റ‌ർ 16 മിനിട്ട്

പേട്ട റെയിൽവേ സ്റ്റേഷൻ - ജനറൽ ആശുപത്രി

1.6 കിലോമീറ്റർ 8 മിനിട്ട്

തമ്പാനൂർ റെയിൽവേ സ്റ്റേഷൻ - ശ്രീചിത്ര

7 കിലോമീറ്റർ - 25 മിനിട്ട്

തമ്പാനൂർ റെയിൽവേ സ്റ്റേഷൻ- മെഡിക്കൽ കോളേജ് ആശുപത്രി

6 കിലോമീറ്റർ - 23 മിനിട്ട്

തമ്പാനൂർ റെയിൽവേ സ്റ്റേഷൻ - ആർ.സി.സി

6.1 കിലോമീറ്റർ - 26 മിനിട്ട്

തമ്പാനൂർ റെയിൽവേ സ്റ്റേഷൻ - ജനറൽ ആശുപത്രി

3.5 കിലോമീറ്റ‌ർ - 15 മിനിട്ട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.