ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന അൽത്താഫ് സലിം രചനയും സംവിധാനവും നിർവഹിക്കുന്ന ഒാടും കുതിര ചാടും കുതിര ഇന്ന്എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും. ഫഹദും കല്യാണിയും ഇതാദ്യമായാണ് ഒരുമിക്കുന്നത്.ആവേശത്തിന്റെ സൂപ്പർ ഹിറ്റ് വിജയത്തിനുശേഷം ഫഹദ് ഫാസിൽ അഭിനയിക്കുന്ന ചിത്രത്തിന് ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതംജസ്റ്റിൻ വർഗീസ്,
എഡിറ്റിംഗ്-അഭിനവ് സുന്ദർ നായക്, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ അശ്വനി കലേ,മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം മഷർ ഹംസ,സൗണ്ട്-നിക്സൺ ജോർജ്, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം.വിതരണം സെൻട്രൽ പിക് ചേഴ്സ് റിലീസ്,പി .ആർ .ഒ എ. എസ് ദിനേശ്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിൽ മേരിയുടെ കൂട്ടുകാരനായാണ് അൽത്താഫ് സലിം സിനിമയിലേക്ക് എത്തുന്നത്. നിവിൻ പോളിയും എെശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിൽ എത്തിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് സംവിധായകനാവുന്നത്. പിന്നീട് തിരക്കേറിയ അഭിനേതാവായി മാറുകയാണ് ഉണ്ടായത്. പ്രേമലുവിൽ ഷോബി സാർ എന്ന കഥാപാത്രമായി ഏറെ തിളങ്ങി. അൽത്താഫ് സലിം നായകനായി എത്തുന്ന മന്ദാകിനി മേയ് 24ന് റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |