ന്യൂഡൽഹി: മണിപ്പൂരിൽ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ സംഘർഷമുണ്ടായ ബൂത്തുകളിൽ റീ പോളിംഗ് പ്രഖ്യാപിച്ചു. ഉഖ്റുൽ, ചിംഗ്ഗായ്, ഖരോംഗ് നിയമസഭ മണ്ഡലങ്ങളിലെ ആറ് ബൂത്തുകളിലാണ് നാളെ റീ പോളിംഗ് നടത്തുക.
കഴിഞ്ഞദിവസത്തെ പോളിംഗിനിടെ നാല് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങൾ അടിച്ച് തകർത്തിരുന്നു. 19ന് ആദ്യഘട്ട പോളിംഗ് നടന്നപ്പോഴും വിവിധയിടങ്ങളിൽ സംഘർഷവും വെടിവയ്പ്പും ഉണ്ടായിരുന്നു. തുടർന്ന് 11 ബൂത്തുകളിൽ റീ പോളിംഗ് നടത്തിയിരുന്നു. വെള്ളിയാഴ്ച ബിഷ്ണുപൂരിൽ നടന്ന ആക്രമണത്തിൽ രണ്ട് സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. പരിക്കേറ്റ രണ്ട് ജവാന്മാരുടെ നില ഗുരുതരമായി തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |