അമ്പലപ്പുഴ: എസ്. എൻ. ഡി .പിയോഗം കാക്കാഴം 363 ാം നമ്പർ ഗുരുമന്ദിരം സംരക്ഷിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് അമ്പലപ്പുഴ പ്രഖണ്ഡ് സമിതി ആവശ്യപ്പെട്ടു. പ്രശ്നങ്ങൾ പരിഹരിക്കാൻ നിരവധി പോംവഴികൾ ഉണ്ടെന്നിരിക്കെ പതിറ്റാണ്ടുകളുടെ ചരിത്രമുള്ള ഗുരുമന്ദിരം പൊളിക്കാനുള്ള ശ്രമം പ്രതിഷേധാർഹമാണ്. ഹൈന്ദവ വിശ്വാസത്തെ ഹനിക്കാതെ ഗുരുമന്ദിരം നിലനിർത്തണമെന്നും ഗുരുമന്ദിരം നിലനിർത്തുന്നതിൽ വിശ്വാസികൾക്കൊപ്പം ഉണ്ടാകുമെന്നും സമിതി പറഞ്ഞു. എൻ.വിജയകുമാർ അദ്ധ്യക്ഷനായി. വിഭാഗ് സെക്രട്ടറി എം.ജയകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി സി.പ്രസാദ്, പ്രഖണ്ഡ് സെക്രട്ടറി കെ.അനന്തൻ, ഉണ്ണി കൃഷ്ണൻ, ഗോപിക തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |