രാജാക്കാട്: കക്കൂസ് മാലിന്യം തോട്ടിലൂടെ ഒഴുക്കി മുതിരപ്പുഴയാറ്റിലെത്തിക്കുന്നതായി പരാതി. നിരവധിയാളുകൾ കുടിക്കാനും കുളിക്കാനുമൊക്കെ ഉപയോഗിക്കുന്ന തോട്ടിലൂടെയാണ് കക്കൂസ് മാലിന്യം ഒഴുക്കിയത്. ശനിയാഴ്ചയാണ് മാലിന്യം ഒഴുക്കിവിട്ടത്. ഏതാനും ആഴ്ചകളായി തോട് വെള്ളമില്ലാതെ വറ്റിവരണ്ടു കിടക്കുകയായിരുന്നു. തോടിന്റെ ഇരുകരകളിലും താമസിക്കുന്നയാളുകൾ നിത്യോപയോഗത്തിന് ഇവിടെ നിന്നുമാണ് ജലമെടുക്കുന്നത്. തോട് മുതിരപ്പുഴയാറിൽ ചെന്ന് ചേരുന്ന ഭാഗത്തിന് 200 മീറ്റർ മാത്രം അകലെ നിന്നുമാണ് കുഞ്ചിത്തണ്ണി കുടിവെള്ള പദ്ധതിയിലേക്ക് ജലവിഭവ വകുപ്പ് വെള്ളം ശേഖരിക്കുന്നത്. ഈ ജലം തന്നെയാണ് കുഞ്ചിത്തണ്ണിയിലെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും പൈപ്പിലൂടെ എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |