ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ കുറിച്ച് നിരവധി വാർത്തകളാണ് പാശ്ചാത്യ മാദ്ധ്യമങ്ങൾവഴി ദിനംപ്രതി പുറത്തു വരുന്നത്. കിം ജോങ് ഉൻ മാരകരോഗത്തിന് അടിമയാണെന്നും മരണശയ്യയിലാണെന്നുമുള്ള വാർത്തകൾ വരെ പ്രചരിച്ചിരുന്നു. എന്നാൽ പ്രചാരണങ്ങൾ കാറ്റിൽപ്പറത്തി കിം മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്തിയിരുന്നു. ഇപ്പോഴിതാ ഉത്തരകൊറിയൻ ഏകാധിപതിയെക്കുറിച്ചുള്ല പുതിയ വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്.
ഓരോവർഷവും കിം ജോങ് ഇൻ തന്റെ പ്ലെഷർ സ്ക്വാഡിലേക്ക് 25 കന്യകകളെ തിരഞ്ഞെടുക്കാറുണ്ടെന്നാണ് വെളിപ്പെടുത്തൽ . ഉത്തരകൊറിയയിൽ നിന്ന് രക്ഷപ്പെട്ട യെയോൻമി പാർക്ക് എന്ന യുവതിയാണ് ഇക്കാര്യം പറഞ്ഞതെന്ന് ബ്രിട്ടീഷ് മാദ്ധ്യമമായ ഡെയിലി സ്റ്റാർ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ട് അനുസരിച്ച് കിം ജോങ് ഉൻ തന്റെ പ്ലഷർ സ്ക്വാഡിനായി ഓരോ വർഷവും 25 കന്യകകളായ പെൺകുട്ടികളെ തിരഞ്ഞെടുക്കാറുണ്ടെന്ന് പാർക്ക് ആരോപിച്ചു.
പെൺകുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി കിം ജോങിന്റെ സംഘം എല്ലാ ക്ലാസ് മുറികളും സന്ദർശിക്കും. സുന്ദരിമാരായ പെൺകുട്ടികളെ കണ്ടെത്തിയാൽ അവർ കന്യകകളാണെന്ന് ഉറപ്പാക്കുകയും അവരുടെ കുടുംബ പശ്ചാത്തലവും രാഷ്ട്രീയ പശ്ചാത്തലവും അന്വേഷിക്കുകയും ചെയ്യും. ഉത്തര കൊറിയയിൽ നിന്ന് രക്ഷപ്പെട്ടതോ ദക്ഷിണ കൊറിയിലോ മറ്റ് രാജ്യങ്ങളിലോ ബന്ധുക്കൾ ഉള്ള കുടുംബങ്ങളിലെ പെൺകുട്ടികളെ പുറത്താക്കുമെന്നും പാർക്ക് പറയുന്നു.
തിരഞ്ഞെടുക്കപ്പെടുന്ന പെൺകുട്ടികളെ കന്യാകത്വം തെളിയിക്കാൻ വൈദ്യപരിശോധനയ്ക്ക് അയയ്ക്കും . ചെറിയ ഒരു വൈകല്യം ഉണ്ടെങ്കിൽ പോലും അവർ അയോഗ്യരാക്കപ്പെടും. കടുത്ത പരിശോധനകൾക്ക് ശേഷം മാത്രമേ അവരെ പ്യോങ്ങാങ്ങിലേക്ക് പ്ലഷർ സ്ക്വാഡിൽ ചേരാനായി അയയ്ക്കൂ. സ്ക്വാഡിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ഏകാധിപതിയെ എല്ലാ രീതിയിലും സന്തോഷിപ്പിക്കുക എന്നാതാണ് പെൺകുട്ടികളുടെ ദൗത്യം.
പ്ലഷർ സ്ക്വാഡിനെ മൂന്ന് ഗ്രൂപ്പായി തിരിച്ചിട്ടുണ്ട്. ആദ്യ രണ്ട് ഗ്രൂപ്പുകൾക്ക് മസാജ്, പാട്ട്, നൃത്തം എന്നിവയുടെ ചുമതലയാണ്. മൂന്നാമത്തെ ഗ്രൂപ്പിനാകട്ടെ കിം ആവശ്യപ്പെടുന്ന നേതാക്കളുമായും ആളുകളുമായും ലൈംഗിക ബന്ധത്തിലേർപ്പെടുക എന്നതാണ് ജോലി.
ഉന്നത നേതാക്കളെയും ആളുകളെയും സേവിക്കാൻ ഏറ്റവും ആകർഷകത്വമുള്ള പെൺകുട്ടികളെ തിരഞ്ഞെടുക്കുമ്പോൾ താഴ്ന്ന റാങ്കിലുള്ള ജനറൽമാരെയും രാഷ്ട്രീയക്കാരെയും തൃപ്തിപ്പെടുത്താൻ മറ്റുള്ളവരെ നിയോഗിക്കുകയാണ് പതിവ്. പെൺകുട്ടികൾ ഇരുപതുകളുടെ മദ്ധ്യത്തിൽ എത്തിയാൽ അവരുടെ കാലാവധി അവസാനിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അവരിൽ ചിലർ പലപ്പോഴും അംഗരക്ഷരെ വിവാഹം കഴിക്കും. 1970കളിൽ കിം ജോങ് ഉന്നിന്റെ പിതാവിന്റെ കാലത്താണ് ഈ പ്ലഷർ സ്ക്വാഡ് ആരംഭിച്ചതെന്നും പാർക്ക് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |