SignIn
Kerala Kaumudi Online
Sunday, 20 October 2024 10.05 PM IST

പ്രവർത്തന സമയം ക്രമീകരിച്ചു

Increase Font Size Decrease Font Size Print Page
haritha

കോട്ടയം: കനത്ത വേനൽച്ചൂടിന്റെ പശ്ചാത്തലത്തിൽ ഉഷ്ണതരംഗ ജാഗ്രതാ മുന്നറിയിപ്പുള്ള ജില്ലകളിൽ ഹരിതകർമ്മസേനാംഗങ്ങളുടെ വാതിൽപടി മാലിന്യശേഖരണ സമയത്തിൽ ക്രമീകരണം ഏർപ്പെടുത്തി. വാതിൽപ്പടി ശേഖരണം രാവിലെ 11 വരെയും ഉച്ചകഴിഞ്ഞ് മൂന്നിനു ശേഷവുമായി ക്രമീകരിക്കാനാണ് തദ്ദേശസ്വയംഭരണവകുപ്പിന്റെ നിർദ്ദേശം. വാതിൽപ്പടി ശേഖരണത്തിന് പോകുന്ന ഹരിതകർമ്മസേനാംഗങ്ങൾ ആവശ്യത്തിന് കുടിവെള്ളം, ഒ.ആർ.എസ്, സൺസ്‌ക്രീം /ലോഷനുകൾ എന്നിവ കരുതണം. ആവശ്യമെങ്കിൽ യൂണിഫോമിന്റെ ഭാഗമായുള്ള കട്ടികൂടിയ ഓവർകോട്ടുകൾ താത്ക്കാലികമായി ഒഴിവാക്കാം. അയഞ്ഞതും ഇളം നിറത്തിലുമുള്ള പരുത്തി വസ്ത്രങ്ങൾ, കുട, തൊപ്പി, പാദരക്ഷകൾ എന്നിവ ഉപയോഗിക്കണം.

വിശ്രമിക്കുന്നതിന് തദ്ദേശസ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളോ സ്ഥാപനങ്ങളോ ഉപയോഗിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.