SignIn
Kerala Kaumudi Online
Thursday, 18 July 2024 2.25 PM IST

ഗവർണർ ആനന്ദബോസും പത്‌നിയും മേൽപ്പാഴൂർ മനയിൽ

anand-bos

പിറവം: ചിന്മയശങ്കരത്തിന്റെ ഭാഗമായ സംഘടിപ്പിക്കുന്ന രഥയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യാനെത്തിയ ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദ ബോസും പത്‌നി ലക്ഷി ആനന്ദ ബോസും ആദി ശങ്കരാചാര്യരുടെ ജന്മഗൃഹമായ മേൽപ്പാഴൂർ മന സന്ദർശിച്ചു. ശങ്കരാചാര്യരുടെ വിഗ്രഹത്തിന് മുന്നിൽ പ്രാർത്ഥിച്ച് ആരതി അർപ്പിച്ചു. തുടർന്ന് മേൽപ്പാഴൂർ മനയുടെ ചരിത്രവും ഐതിഹ്യവും ചോദിച്ചറിഞ്ഞു. ചിന്മയ മിഷൻ കേരള അദ്ധ്യക്ഷൻ സ്വാമി വിവിക്താനന്ദ സരസ്വതി, ചിന്മയ ശങ്കരം ജനറൽ കൺവീണർ എ. ഗോപാലകൃഷ്ണൻ, ചിന്മയ മിഷൻ എഡ്യുക്കേഷൻ ആൻഡ് കൾച്ചറൽ ട്രസ്റ്റ് ട്രസ്റ്റി രാജേഷ് വി. പട്ടേൽ, ചിന്മയ മിഷൻ കേരള ചീഫ് സേവക് സുരേഷ് മോഹൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ചിന്മയ ഇന്റർ നാഷണൽ ഫൗണ്ടേഷനിൽ എത്തിയ ഗവർണറെ ഫൗണ്ടേഷൻ മുഖ്യ ആചാര്യൻ സ്വാമി ശാരദാനന്ദയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.