SignIn
Kerala Kaumudi Online
Thursday, 18 July 2024 3.45 PM IST

പുസ്‌തക പ്രകാശനം ഇന്ന്

വർക്കല: എം.പി മൂത്തേടത്തിന്റെ ചെറുമകൾ ഡോ. ലത ഗോപാലകൃഷ്‌ണൻ രചിച്ച 'ശ്രീനാരായണഭക്തോത്തംസഃ എം.പി. മൂത്തേടത്ത് " എന്ന പുസ്‌തകത്തിന്റെ പ്രകാശനം ഇന്ന് രാവിലെ 10ന് ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണസഭ ഹാളിൽ നടക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ഭദ്രദീപം തെളിയിക്കലും ഉദ്ഘാടനവും ഡോ. സി.കെ. രവി നിർവഹിക്കും. പുസ്‌തകത്തിന്റെ ആദ്യപ്രതി ഗൗരി പാർവ്വതിഭായിൽ നിന്ന് തലശ്ശേരി ആനന്ദതീർത്ഥ ട്രസ്റ്റ് പ്രസിഡന്റ് ടി.വി. വസുമിത്രൻ എൻജിനിയർ സ്വീകരിക്കും. കേരളസർവ്വകലാശാല ലൈബ്രറി സയൻസ് വിഭാഗം മുൻ മേധാവി ഡോ.കെ.പി. വിജയകുമാർ പുസ്‌തകപരിചയം നടത്തും.സ്വാമി ഋതംഭരാനന്ദ , ബി.എസ്. ബാലചന്ദ്രൻ, പി.കെ.അശോകൻ, എം.ജി.പുഷ്പാകരൻ, ഡോ.സുരേശൻ മൂത്തേടത്ത് തുടങ്ങിയവർ സംസാരിക്കും. ജുഗുണ ഗോപാലകൃഷ്‍ണൻ സ്വാഗതവും ഡോ. ലത ഗോപാലകൃഷ്‌ണൻ നന്ദിയും പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.