കണ്ണൂർ : സബർമതി കണ്ണൂർ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ മഹാകവി രവീന്ദ്രനാഥ ടഗോറിന്റെ ജന്മദിനമായ മേയ് ഏഴിന് ദേശത്തിനായി പാടാമെന്ന പേരി സമൂഹ സംഗീതാലാപനം നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഏഴിന് വൈകീട്ട് 3.30 ന് കണ്ണൂർ ടൗൺ സ്ക്വയറിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്യും. ദേശത്തിനായി പാടാമെന്ന പരിപാടിയുടെ ഭാഗമായി ആയിരത്തോളം പേർ അണി നിരക്കുന്ന സമൂഹ-സംഗീത ആലാപനം നടക്കും. ടാഗോറിന്റെ ഗീതാജ്ഞലിയെന്ന കാവ്യത്തിലെ വരികളാണ് ആലപിക്കുക. പുതുതലമുറയിൽ ദേശസ്നേഹം ഉണർത്തുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സബർമതി പ്രസിഡന്റ് രഞ്ജിത്ത് സർക്കാർ, പി.ഡി. ജോൺസൺ. ഹാഷിം, സൂരജ്, മുരളി കേദാരം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |