SignIn
Kerala Kaumudi Online
Thursday, 18 July 2024 1.37 PM IST

ഋഷികുലം ഇനി​ ശി​വഗി​രി​ മഠത്തി​ന്റെ ഭാഗം

sivarajan

പെരുമ്പാവൂർ: പുല്ലുവഴിയിലെ ഋഷികുലം ട്രസ്റ്റ് ഇനി വർക്കല ശിവഗിരി മഠത്തിന്റെ ബ്രാഞ്ച് സ്ഥാപനം. ശ്രീനാരായണഗുരുദേവ ഭക്തനും മികച്ച സംഘാടകനുമായിരുന്ന എൻ.കെ. ശിവരാജന്റെ നേതൃത്വത്തിൽ 2004 ഒക്ടോബർ 14ന് സ്ഥാപിച്ചതാണ് ഋഷികുലം.

ഋഷികുലംട്രസ്റ്റിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനും കർമ്മപദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുമായി 7-ാം തീയതി ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ സാന്നിദ്ധ്യത്തിൽ പുല്ലുവഴി ഋഷികുലംട്രസ്റ്റ് ഓഡിറ്റോറിയത്തിൽ യോഗം ചേരും. ഋഷികുലം ട്രസ്റ്റും ശി​വഗി​രി​ മഠത്തി​ന്റെ ഭാഗമാകുന്നതോടെ ജി​ല്ലയി​ൽ മഠത്തി​ന്റെ ആറാമത്തെ സ്ഥാപനമാകും ഋഷികുലം.

• ശി​വരാജന്റെ സ്വപ്നപദ്ധതി​

ജില്ലയിൽ നിരവധി ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രാരംഭപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എൻ.കെ. ശി​വരാജനാണ് ഋഷികുലം ട്രസ്റ്റി​ന്റെയും ശി​ല്പി​. പുല്ലുവഴിയിലെ പ്രശസ്ത വൈദ്യകുടുംബാംഗമായിരുന്നു എൻ.കെ. ശിവരാജൻ. ടെലികോം ഡിപ്പാർട്ട്മെന്റ് ചീഫ് എൻജിനിയറായി വിരമിച്ചശേഷം പൂർണസമയവും ശ്രീനാരായണ ധർമ്മപ്രചാരണത്തിന് ജീവിതം മാറ്റിവച്ചു. മാറ്റിവച്ച വൃക്കയുമായി രണ്ട് പതിറ്റാണ്ടിലേറെ ജീവിച്ച ശിവരാജൻ മരണംവരെ കർമ്മനിരതനായിരുന്നു. അവി​വാഹി​തനായ അദ്ദേഹം സന്ന്യാസതുല്യമായ ജീവി​തമാണ് നയി​ച്ചത്. അദ്ദേഹത്തിന്റെ ഭൂമിയിലാണ് 2004ൽ ‌ഋഷികുലം ആരംഭി​ച്ചത്. എം.സി റോഡിന്റെ അരികലെ ഈ മൂന്നേക്കർസ്ഥലവും മന്ദിരങ്ങളും ഉൾപ്പെടുന്ന വളപ്പ് മുതിർന്ന പൗരന്മാരുടെ കമ്മ്യൂണിറ്റി ലിംവിംഗ് എന്ന ആശയത്തിൽ വികസിപ്പിച്ചതാണ്. 36000 ചതുരശ്രഅടി​യി​ലെ പൂർത്തി​യാകാത്ത കെട്ടി​ടവും ഓഡി​റ്റോറി​യവും ഉൾപ്പടെയുള്ള കെട്ടി​ടങ്ങളാണ് ഇപ്പോൾ ഇവി​ടെയുള്ളത്. താൻ വി​ഭാവനം ചെയ്ത ഋഷികുലം പദ്ധതി​ പൂർത്തി​യാകുംമുമ്പേ 2017 മേയ് മൂന്നി​ന് അദ്ദേഹം മരണത്തി​ന് കീഴടങ്ങി. ഇപ്പോൾ എൻ.കെ. കാർനി​ഷ് പ്രസി​ഡന്റായ സമി​തി​യാണ് ട്രസ്റ്റി​നെ നയി​ക്കുന്നത്.

വിപുലമായ സൗഹൃദവലയത്തിനുടമയായിരുന്ന ശിവരാജൻ ആദ്യമായി​ തുടക്കമി​ട്ടത് തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠമാണ്. പിന്നീട് കടയിരുപ്പിലെ ഗുരുകുലം എൻജിനിയറിംഗ് കോളേജ്, കോതമംഗലം നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ്, പറവൂർ ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജ് തുടങ്ങിയവയുടെ ആദ്യകാല സാരഥികളിൽ ഒരാളാണ്.

പുല്ലുവഴിയിലെ ഋഷികുലത്തിൽ വൃദ്ധസദനവും പേയ്ഡ് റിട്ടയർമെന്റ് ഹോമും പോലുള്ള സേവനസംവിധാനങ്ങൾ ഒരുക്കാനാണ് ശിവഗിരിമഠം ആലോചിക്കുന്നത്.

സ്വാമി സച്ചിദാനന്ദ

പ്രസിഡന്റ്, ശിവഗിരി ധർമ്മസംഘം ട്രസ്റ്റ്

ശി​വഗി​രി​ മഠത്തി​ന്റെ ജി​ല്ലയി​ലെ സ്ഥാപനങ്ങൾ

• ആലുവ അദ്വൈതാശ്രമം

• കാളി​കുളങ്ങര ക്ഷേത്രം

• എറണാകുളം ശങ്കരാനന്ദാശ്രമം

• എരൂർ നരസിംഹാശ്രമം

• ആലുവ ശി​വഗി​രി​ വി​ദ്യാനി​കേതൻ സ്കൂൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.