കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്തിലെ ഒന്ന് മുതൽ മൂന്ന് വരെ വാർഡുകളിൽ കുടിവെള്ളം മുടങ്ങിയിട്ട് അഞ്ച് ദിവസമാവുന്നു. കാക്കകുഴി പമ്പ് ഹൗസിൽ നിന്നാണ് ഇവിടെ പെെപ്പ് വഴി കുടിവെള്ളം വിതരണം ചെയ്യുന്നത്. കടലിനോട് ചേർന്ന ഈ പ്രദേശത്ത് കിണറിൽ നിന്ന് കിട്ടുന്ന വെളളം ഉപ്പും ഓരും കലർന്നതാണ്. പ്രദേശവാസികളുടെ ഏക ആശ്രയം കാക്കകുഴി പമ്പ് ഹൗസിൽ നിന്ന് പെെപ്പ് വഴിയെത്തുന്ന കുടിവെളളമാണ്. കാക്കകുഴി പമ്പ്ഹൗസിലെ മോട്ടോർ കേടായെന്നാണ് അധികൃതർ പറയുന്നത്. ഒരു മോട്ടോർ കേടായി നാലഞ്ച് ദിവസം കഴിഞ്ഞിട്ടും ശരിയാക്കാൻ കഴിയാത്തത് വളരെ കഷ്ടമെന്ന് പ്രദേശവാസികൾ പറയുന്നു. മാസത്തിൽ ഒന്നും രണ്ടും പ്രാവശ്യം മോട്ടോർ കേടെന്ന പേരിൽ ജലവിതരണം നിറുത്തി വയ്ക്കുന്നുവെന്ന് ഉപഭോക്താക്കൾ പറയുന്നു. പെെപ്പ് വഴിയുളള ജലവിതരണം തടസപ്പെട്ടാൽ കിലോമീറ്ററുകൾ താണ്ടി അടുത്ത പ്രദേശങ്ങളിൽ നിന്നുമാണ് പ്രദേശവാസികൾ കുടിവെളളം കൊണ്ടുവരുന്നത്. അടിയന്തരമായി ജലവിതരണം ആരംഭിക്കണമെന്നും പമ്പ് കേടാകുന്നതിന് പരിഹാരമുണ്ടാക്കണമെന്നുമാണ് ഉപഭോക്താക്കളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |