തിരുവനന്തപുരം: ഒരുവാതിൽക്കോട്ട ദുർഗാ ദേവീ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിക്കാൻ ശ്രമിച്ച പ്രതി അറസ്റ്രിൽ. കമലേശ്വരം എരുകുളങ്ങര സ്വദേശി മുഹമ്മദ് ജിജാസാണ്(34) പേട്ട പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പരിസരത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കും ഇയാൾ മോഷ്ടിച്ചു. ഇയാളുടെ കൂടെയുണ്ടായിരുന്ന പ്രമോദ്, രതീഷ് എന്നിവർ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ ജിജാസിനെ കണ്ടതോടെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. ആദ്യം ഒന്നും പറയാതെ ഒഴിഞ്ഞുമാറിയ പ്രതി ചോദ്യം ചെയ്യലിനൊടുവിൽ സത്യം വെളിപ്പെടുത്തി. തമ്പാനൂർ, വിളപ്പിൽശാല, ഫോർട്ട് സ്റ്റേഷനുകളിലെ നിരവധി മോഷണക്കേസുകളിലും പീഡന കേസിലും ജിജാസ് പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |