തൃക്കരിപ്പൂർ: കേരള ഫുട്ബാൾ അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന അന്തർ ജില്ലാ സംസ്ഥാന സബ് ജൂനിയർ ബോയ്സ് / ഗേൾസ് ഫുട്ബാൾ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്നതിനായുള്ള സബ് ജൂനിയർ കാസർകോട് ജില്ലാ ടീമുകളിലേക്കുള്ള സെലക്ഷൻ ട്രയൽസ് മേയ് 8, 9 തീയതികളിൽ പിലിക്കോട് പഞ്ചായത്ത് മിനി സ്റ്റേഡിയം - കാലിക്കടവ്, ഗോൾഡൺ അബ്ദുൽ കാദർ മിനി സ്റ്റേഡിയം ഉപ്പള മണ്ണം കുഴി എന്നീ വേദികളിലായി നടക്കും. സെലക്ഷനിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികൾ 2011 ജനുവരി ഒന്നിനും 2012 ഡിസംബർ 31നും ഇടയിൽ ജനിച്ചവരായിരിക്കണം. കളിക്കുന്നതിനുള്ള കിറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ ഫീസ് 100 രൂപ സഹിതം 8ന് രാവിലെ 6.30ന് മുമ്പായി എത്തിച്ചേരണമെന്ന് ഡി.എഫ്.എ സെക്രട്ടറി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |