ന്യൂഡൽഹി: ജോയിന്റ് സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് 21 വരെ അപേക്ഷിക്കാം. ജൂനിയർ റിസർച്ച് ഫെലോഷിപ്പോടെ (ജെ.ആർ.എഫ്) സയൻസ് /ടെക്നോളജി മേഖലയിൽ ഗവേഷണം, സർവകലാശാലകളിലോ കോളേജുകളിലോ അസിസ്റ്റന്റ് പ്രൊഫസർ നിയമനം എന്നിവയ്ക്കുള്ള യോഗ്യതയാണിത്. ഇത്തവണ സയൻസ് /ടെക്നോളജി പിഎച്ച്.ഡി പ്രവേശനത്തിന് ഇൗ ടെസ്റ്റിലെ സ്കോർ പരിഗണിക്കും. ജൂൺ 25, 26, 27 തീയതികളിലാണ് പരീക്ഷ.
കൗൺസിൽ ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ - യു.ജി.സി) എന്നിവ ചേർന്നൊരുക്കുന്ന പരീക്ഷയുടെ നടത്തിപ്പ് ചുമതല നാഷണൽ ടെസ്റ്റിൽ ഏജൻസിക്കാണ്. https//csimet.nta.ac.in
എ.എസ്സി ഇന്റഗ്രേറ്റഡ് ബി എസ് എ.എസ്, ബി.ടെക്, ബിഫാം, എം.ബി.ബി.എസ്, അഥവാ തുല്യപരീക്ഷ 55 ശതമാനം എങ്കിലും മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം.
ഇൗ പ്രോഗ്രാമുകൾ പഠിക്കുന്നവർക്കും അപേക്ഷിക്കാമെങ്കിലും നെറ്റ് ഫലം വന്ന് രണ്ടുവർഷത്തിനകം യോഗ്യത നേടണം. പിഎച്ച്.ഡി പ്രവേശനത്തിനുമാത്രം അർഹത നേടിയവർ ഒരു വർഷത്തിനകം യോഗ്യതാ പ്രോഗ്രാം പൂർത്തിയാക്കണം.
. 4 വർഷം/8 സെമസ്റ്റർ ബാച്ചലർ ബിരുദക്കാർക്ക് 75 ശതമാനം മൊത്തം മാർക്കുണ്ടെങ്കിൽ അപേക്ഷിക്കാം. ഇവരെ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് പരിഗണിക്കില്ല. ജെ.ആർ.എഫ്, പിഎച്ച്.ഡി എന്നിവയ്ക്കു മാത്രമാണ് അർഹത. എട്ടാം സെമസ്റ്ററിൽ പഠിക്കുന്നവരെയും പരിഗണിക്കും.
. പിന്നാക്ക സാമ്പത്തിക പിന്നാക്ക പട്ടിക/ഭിന്നശേഷി ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് അഞ്ചുശതമാനം മാർക്കിളവ് കിട്ടും.
. ജെ.ആർ.എഫിന് ശ്രമിക്കുന്നവരുടെ പ്രായം 2024 ജൂൺ ഒന്നിന് 30 വയസ് കവിയരുത്. പിന്നാക്ക പട്ടിക ട്രാൻസ്ജെൻഡർ/ഭിന്നശേഷി വിഭാഗക്കാർക്കും വനിതകൾക്കും 36 വരെയാകാം. നിർദ്ദിഷ്ട ഗവേഷണം പരിചയമുള്ളവർക്കും പ്രായത്തിൽ ഇളവുണ്ട്. അദ്ധ്യാപക ജോലിക്കും പിഎച്ച്.ഡി പ്രവേശനത്തിനും പ്രായപരിധിയില്ല.
നീറ്റ്പരീക്ഷ എളുപ്പം,
മികച്ച സ്കോറുകാർ
കൂടുതലുണ്ടാകും
കൊച്ചി: നന്നായി തയ്യാറെടുത്ത വിദ്യാർത്ഥികളെ സംബന്ധിച്ച് നീറ്റ് പരീക്ഷ ഏറെ തൃപ്തികരം. ഫിസിക്സ് മാത്രമാണ് അല്പമൊന്ന് കുഴപ്പിച്ചത്. കെമിസ്ട്രിയും സുവോളജിയും വളരെയെളുപ്പമായിരുന്നു. ബോട്ടണി എളുപ്പമായിരുന്നെങ്കിലും അല്പം ആലോചിച്ച് മാത്രം ഉത്തരമെഴുതാവുന്ന ചോദ്യങ്ങളാണ് വന്നത്. കുഴപ്പിക്കുന്ന ചോദ്യങ്ങൾ കാര്യമായില്ലായിരുന്നു. സിലബസിനുള്ളിൽ നിന്നുള്ള ചോദ്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് മികച്ച സ്കോർ നേടുന്നവരുടെ എണ്ണം ഇത്തവണ കൂടുമെന്ന് പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ
ഡയറക്ടർ ജോർജ് തോമസ് പറഞ്ഞു.
,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |