ന്യൂഡൽഹി: മുസ്ലിങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന ആനിമേഷൻ വീഡിയോ പോസ്റ്റ് ചെയ്തതിന് ബി.ജെ.പി കർണാടക ഘടകത്തിനെതിരെ തൃണമൂൽ കോൺഗ്രസ് എം.പി സാകേത് ഗോഖലെ ഡൽഹി പൊലീസിൽ പരാതി നൽകി.
വീഡിയോ ഞെട്ടിപ്പിക്കുന്നതും വെറുപ്പുളവാക്കുന്നതും വർഗീയവുമാണെന്ന് അദ്ദേഹം പറഞ്ഞു.
കിളിക്കൂടിനുള്ളിലെ മൂന്ന് മുട്ടകളാണ് അനിമേറ്റഡ് വീഡിയോയുടെ തുടക്കത്തിൽ കാണിച്ചിരിക്കുന്നത്. ഇതിൽ ഓരോന്നിലും എസ്.സി, എസ്.ടി, ഒ.ബി.സി എന്ന് എഴുതിയിട്ടുണ്ട്. ഈ കൂട്ടിലേക്ക് മുസ്ലിം എന്നെഴുതിയ മുട്ട രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും ചേർന്ന് കൊണ്ടുവെയ്ക്കുന്നു. പിന്നീട് മുട്ടവിരിഞ്ഞ് കിളികൾ പുറത്തുവരുമ്പോൾ മുസ്ലീം എന്നെഴുതിയ മുട്ടയിൽ നിന്നെത്തിയ കിളിക്ക് മാത്രം രാഹുൽ ഗാന്ധി ഫണ്ടുകൾ നൽകുന്നതാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. എക്സിൽ നാല് മില്യൺ പേർ വീഡിയോ കണ്ടുകഴിഞ്ഞു. ഇസ്ലാം വിരുദ്ധത നിറഞ്ഞ വീഡിയോക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |