SignIn
Kerala Kaumudi Online
Thursday, 18 July 2024 6.29 AM IST

മഴക്കാലപൂർവ്വ ശുചീകരണം

suchee

ഇരിട്ടി: നഗരസഭയിലെ മഴക്കാലപൂർവ്വ ശുചീകരണപ്രവർത്തികൾ മേയ് 8നും 31നും ഇടയിൽ പൂർത്തീകരിക്കാനും ആഴ്ചയിൽ ഒരുദിവസം ഡ്രൈ ഡെയായി ആചരിക്കാനും നഗരസഭയിൽ ചേർന്ന മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തന യോഗത്തിൽ തിരുമാനിച്ചു. നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. സോയ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.പി ഉസ്മാൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ രവീന്ദ്രൻ, നഗരസഭ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ, ക്ലീൻ സിറ്റി മാനേജർ രാജീവൻ, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുമേഷ്ബാബു, ശ്രീജ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.ആർ. അശോകൻ എന്നിവർ സംസാരിച്ചു. 10നുള്ളിൽ വാർഡ്തല ശുചീകരണ പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, CLEANING
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.